യു.കെ.വാര്‍ത്തകള്‍

വിമത നീക്കം പൊളിഞ്ഞു, റുവാന്‍ഡ ബില്‍ കോമണ്‍സില്‍ പാസായി; ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സ് കടമ്പ

റിഷി സുനാകിന്റെ പ്രധാനമന്ത്രി കസേരയ്ക്കു വരെ ഭീഷണിയുയര്‍ത്തിയ വിവാദ റുവാന്‍ഡ ബില്‍ കോമണ്‍സില്‍ പാസായി. വിമത നീക്കം പൊളിഞ്ഞതോടെയാണ് ബില്‍ ആദ്യ കടമ്പ കടന്നത്. ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകാരം കൂടി ലഭിച്ചാല്‍ മതി. ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പരാജയപ്പെടുത്തുന്നതിന് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 11 എംപിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ ബില്‍ അന്തിമ അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തി.


ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്‌സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.


എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര്‍ ഇപ്പോഴും ഭേദഗതികള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില്‍ ബില്‍ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള്‍ മൂലം തടസ്സങ്ങള്‍ നേരിടുമെന്നും ഇവര്‍ വാദിക്കുന്നു.


ചെലവേറിയ വ്യായാമം മാത്രമാണ് റുവാന്‍ഡ ബില്‍ എന്ന് ലേബര്‍ അവകാശപ്പെടുന്നു. നിയമവിരുദ്ധവും, പ്രാവര്‍ത്തികവുമല്ലാത്ത ബില്‍ എന്നും ഇതേക്കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ അംഗീകാരം കൂടി ലഭിച്ചാലാണ് ബില്‍ നിയമമാകുക. എന്നാല്‍ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ നേരിടുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് ബില്‍ വൈകിപ്പിക്കാനും സാധിക്കും.


ദേശീയ അടിയന്തര പ്രാധാനം കണക്കിലെടുത്ത് വിമാനങ്ങള്‍ പറക്കാന്‍ ഭേദഗതികള്‍ കൂടാതെ ബില്‍ പാസാക്കണമെന്ന് സുനാക് ആവശ്യപ്പെടുന്നു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions