യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ വ്യക്തിഗത നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍

മാര്‍ച്ച് മാസത്തിലെ ബജറ്റില്‍ വ്യക്തിഗതമായ ടാക്‌സ് കുറയ്ക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് നികുതി വെട്ടിക്കുറയ്ക്കുന്ന ദിശയിലാണ് നീങ്ങുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചിച്ചതിലും വേഗത്തില്‍ പണപ്പെരുപ്പം കുറയുന്നതായി ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിനിടെ ഡിസംബറില്‍ പണപ്പെരുപ്പം ഏവരെയും ഞെട്ടിച്ച് ഉയര്‍ന്നത് ആശങ്കയായി. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് നാല് ശതമാനത്തിലേക്ക് ഉയര്‍ന്നത്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഈ മുന്നേറ്റം.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്ന ഔദ്യോഗിക ലക്ഷ്യമായ രണ്ട് ശതമാനത്തിന്റെ ഇരട്ടിയാണ് ഈ പണപ്പെരുപ്പ നിരക്ക്. ഇതോടെ 3.8 ശതമാനമായി നിരക്ക് താഴുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായി. നവംബറില്‍ 3.9 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് പണപ്പെരുപ്പം തിരിച്ചുവരവ് നടത്തുന്നത്.

ബ്രിട്ടന്റെ കടക്കെണി 2.7 ട്രില്ല്യണ്‍ പൗണ്ടിലാണ് നില്‍ക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക പ്രവചനങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ഹണ്ട് ചൂണ്ടിക്കാണിച്ചു. ഈ കണക്കുകള്‍ അനുവദിച്ചാല്‍ മാറ്റത്തിന് തയ്യാറാണെന്ന് ചാന്‍സലര്‍ പറയുന്നു. പണപ്പെരുപ്പം വര്‍ദ്ധിച്ചതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും മങ്ങി.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions