യു.കെ.വാര്‍ത്തകള്‍

ചെറിയ കുട്ടികള്‍ക്കെതിരായ ചൂഷണവും ക്രൂരതയും: 2 കന്യാസ്ത്രീകള്‍ക്കും കെയര്‍ വര്‍ക്കര്‍ക്കും ജയില്‍ശിക്ഷ

സ്‌കോട്ടിഷ് അനാഥാലയത്തില്‍ ചെറിയ കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കും ഒരു കെയര്‍ വര്‍ക്കര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ. 79-കാരി സിസ്റ്റര്‍ സാറാ മക്‌ഡെര്‍മോട്ട്, 79-കാരി സിസ്റ്റര്‍ എലീന്‍ ഇഗോയ്, കെയറര്‍ 76-കാരി മാര്‍ഗററ്റ് ഹ്യൂഗ്‌സ് എന്നിവരാണ് ലാന്‍മാര്‍ക്കിലെ സ്‌മൈലം പാര്‍ക്കില്‍ കുട്ടികളെ ക്രൂരമായ അവസ്ഥകളിലൂടെ നയിച്ചത് എന്നാണു കേസ് .

1969 മുതല്‍ 1981 വരെ നീണ്ട ക്രൂരതകള്‍ മൂന്ന് സ്ത്രീകളും എയര്‍ഡ്രൈ ഷെറിഫ് കോടതി വിചാരണയില്‍ നിഷേധിച്ചു. ഓര്‍ഡര്‍ ഓഫ് ദി ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓപ് സെന്റ് വിന്‍സന്റ് ഡീ പോളിന്റെ പരിചരണത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരവും, പ്രകൃതിവിരുദ്ധവുമായ കൃത്യങ്ങള്‍ മൂന്ന് ദിവസം കൊണ്ടാണ് ഇവരെ ജൂറി കുറ്റക്കാരായി വിധിച്ചത്.

മൂന്ന് സ്ത്രീകള്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ നല്‍കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഷെറിഫ് സ്‌കോട്ട് പാറ്റിസണ്‍ പറഞ്ഞു. ആറാഴ്ച നീണ്ട വിചാരണയില്‍ അനാഥാലയത്തില്‍ തങ്ങള്‍ നേരിട്ട മോശം പരിചരണത്തിന്റെ കഥകള്‍ വിശദീകരിച്ചു. അനാഥാലയത്തിലെ ടോയ്‌ലറ്റില്‍ സഹോദരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിന് സാക്ഷിയാതോടെ വിവരം റിപ്പോര്‍ട്ട് ചെയ്തതിന് മക്‌ഡെര്‍മോര്‍ട്ട് മര്‍ദ്ദിച്ചതായി ഒരു സ്ത്രീ വെളിപ്പെടുത്തി.


കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയതിന് 15 വര്‍ഷം ജയില്‍ശിക്ഷ നേരിടുന്ന വോളണ്ടിയര്‍ വര്‍ക്കര്‍ ബ്രയാന്‍ ഡെയ്‌ലിയാണ് മൂന്ന് വയസ്സുള്ള കുട്ടിയെ ചൂഷണത്തിന് വിധേയമാക്കിയത്. എന്നാല്‍ വിഷയം അന്വേഷിക്കാതെ കാത്തലിക് ഇടത്തില്‍ ഇത്തരം വൃത്തികെട്ട ശീലങ്ങള്‍ കൊണ്ടുവരുന്നതായി ആരോപിച്ച് സിസ്റ്റര്‍ അടിക്കുകയാണ് ചെയ്തതെന്ന് ഇവര്‍ പറയുന്നു.


മറ്റ് കുട്ടികളെ മര്‍ദ്ദിക്കുക, സ്വന്തം ശര്‍ദ്ദില്‍ ഭക്ഷിപ്പിക്കുക, തലമുടിയില്‍ പിടിച്ച് വലിക്കുക, വെള്ളത്തില്‍ കുട്ടികളെ മുക്കിപ്പിടിക്കുക തുടങ്ങിയ ക്രൂരതകളും ഇവിടെ അരങ്ങേറി. കുട്ടികള്‍ക്ക് എതിരായ ക്രൂരതകള്‍ സൃഷ്ടിക്കുന്ന ആഘാതം തിരിച്ചറിഞ്ഞില്ലെന്നും ജൂറി ചൂണ്ടിക്കാണിച്ചു.



  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions