പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തകോസ്ത് പള്ളിയിലെ പാസ്റ്റര്‍ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയാണ് പ്രതി. 13കാരനെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിനിരയായ കുട്ടിയെ പ്രതി വഴിയില്‍ വച്ച് പരിചയപ്പെടുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് തന്റെ ടാബ് നന്നാക്കി തരാന്‍ സാധിക്കുമോ എന്ന് ചോദിച്ച് പ്രതി കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു. ടാബ് നോക്കുന്നതിനിടെ ഒരു ഫോള്‍ഡര്‍ തുറക്കാന്‍ പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു.
ഫോള്‍ഡറിനുള്ളിലെ അശ്ലീല വീഡിയോ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.