നാട്ടുവാര്‍ത്തകള്‍

കോട്ടയത്ത് ഓടുന്ന ട്രെയിനില്‍ നിന്നിറങ്ങവേ യുകെ മലയാളിയുടെ സഹോദരന് ദാരുണാന്ത്യം

യുകെ മലയാളി സന്ദീപ് ജോര്‍ജ്ജിന്റെ സഹോദരന്‍ ദീപക് ജോര്‍ജ് വര്‍ക്കി (25)യ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ജോര്‍ജ് വര്‍ക്കിയുടെ മകനാണ്. പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു അപകടമുണ്ടായത്.

മുംബൈ ജയന്തി ജനത ട്രെയിനിലാണ് ദീപക് എത്തിയത്. തുടര്‍ന്ന് സാധനങ്ങള്‍ എല്ലാം പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാന്‍ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാല്‍ ഈ സമയം ട്രെയിന്‍ നീങ്ങി പ്‌ളാറ്റ് ഫോം കഴിഞ്ഞിരുന്നു. എങ്കിലും വേഗത്തില്‍ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തില്‍ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.

എന്നാല്‍ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സുഹൃത്തുക്കള്‍ കാണാതായതോടെ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലും, ഇവിടെയും കാണാതായതോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിലും വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതോടെ ഇവര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചതോടെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിന് ഉണ്ടായ അപകടവും മനസ്സിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം സ്റ്റാര്‍ ജംഗഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടശ്ശേരിയില്‍ കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. സോളിയാണ് മാതാവ്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions