യു.കെ.വാര്‍ത്തകള്‍

പ്രകാശ വേഗം: ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ. വെളിച്ചത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന ലേസര്‍ ആകാശത്തുള്ള ലക്ഷ്യങ്ങളില്‍ കൃത്യമായി പതിക്കും. ഡ്രാഗണ്‍ഫയര്‍ ലേസര്‍ ഉപയോഗിക്കുന്ന എനര്‍ജി ആയുധ സിസ്റ്റം ഒരു മൈല്‍ അകലെ നിന്നും 1 പൗണ്ട് നാണയം പോലുള്ള ചെറിയ ഇടത്ത് പോലും കിറുകൃത്യമായി പതിക്കുമെന്നാണ് രഹസ്യ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

ഹെബ്രിഡ്‌സിലെ ഡിഫന്‍സ് മന്ത്രാലയത്തിന്റെ സ്റ്റേഷനില്‍ നിന്നുമാണ് ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം പ്രയോഗിച്ചത്. ഈ ആയുധം എത്ര ദൂരെ വരെ പ്രഹരശേഷിയുള്ളതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്നിരുന്നാലും ഡ്രോണ്‍ ഉള്‍പ്പെടെ ഭൂരിഭാഗം ലക്ഷ്യങ്ങളും കീറിമുറിക്കാന്‍ ഇതിന് കരുത്തുണ്ട്.

ഇത്തരം ടെക്‌നോളജിക്ക് ചെലവ് കുറവാണെന്നതും സവിശേഷതയാണ്. കേവലം 10 പൗണ്ട് മാത്രമാണ് ഓരോ 'ഷോട്ടിനും' ചെലവ് വരികയെന്ന് ഡിഫന്‍സ് ശ്രോതസ്സുകള്‍ വ്യക്തമാക്കി. ഭാവിയില്‍ വ്യോമ പ്രതിരോധ ദൗത്യങ്ങളില്‍ ഈ ടെക്‌നോളജി ആയുധം ഉപയോഗിക്കാനാണ് സൈന്യവും, നാവിക സേനയും ആലോചിക്കുന്നത്.

ഗവണ്‍മെന്റിന്റെ ഡിഫന്‍സ് സയന്‍സ് & ടെക്‌നോളജി ലാബറട്ടറിയും, വ്യവസായ പങ്കാളികളായ ലിയോനാര്‍ഡോ, ക്വിനെറ്റിക് തുടങ്ങിയവരുമായി സഹകരിച്ചാണ് 100 മില്ല്യണ്‍ പൗണ്ടിന്റെ ആയുധം വികസിപ്പിച്ചിരിക്കുന്നത്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions