സിനിമ

സാനിയ മിര്‍സയുമായി പിരിഞ്ഞ ഷൊയ്ബ് മാലിക് രണ്ടാം വിവാഹം കഴിച്ചു, വധു പാക് നടി

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് രണ്ടാമതും വിവാഹം കഴിച്ചു. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി മാലിക് നേരത്തെ വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.

പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. മാലിക്കും സനയും ഡേറ്റിംഗിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

സന ജാവേദ് ഉര്‍ദു ടെലിവിഷനിലെ സംഭാവനകള്‍ക്ക് അംഗീകാരം ലഭിച്ച ഒരു പ്രശസ്ത പാകിസ്ഥാന്‍ നടിയാണ്. 2012-ല്‍ ‘ഷെഹര്‍-ഇ-സാത്ത്’ എന്ന ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍ പിന്നീട് നിരവധി സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടു. 'ഖാനി' എന്ന റൊമാന്റിക് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന പ്രശസ്തിയിലേക്ക് ഉയര്‍ന്നു, ഇത് അവര്‍ക്ക് ലക്‌സ് സ്‌റ്റൈല്‍ അവാര്‍ഡ് നോമിനേഷന്‍ നേടിക്കൊടുത്തു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions