യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ബ്രക്‌സിറ്റ് കരാര്‍ ഒഴിവാക്കുമെന്ന്

കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ ആശ്വസിക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍. ബ്രക്‌സിറ്റ് കരാര്‍ റദ്ദാക്കാന്‍ വരെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഈ നേതാവ് നല്‍കുന്ന സൂചന. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ ഇയുവുമായി അടുപ്പം വരുമെന്നാണ് പാര്‍ട്ടി വമ്പന്‍മാരുടെ വാക്കുകള്‍.


ബ്രക്‌സിറ്റ് ഡീല്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നാല്‍ കസ്റ്റംസ് യൂണിയനില്‍ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ യൂണിയന്‍ ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്', ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

ലേബര്‍ പാര്‍ട്ടി വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഇയുവും ആശ്വസിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പാര്‍ട്ടി ഫ്രണ്ട്‌ബെഞ്ച് നേതാവ് ഹിലാരി ബെന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹിലാരി ബെന്‍ ഇയു അനുകൂലികളുടെ ആത്മീയ പുരോഹിതനാണെന്ന് ടോറി നേതാവ് ജേക്കബ് റീസ് മോഗ് പറഞ്ഞു. യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ ആശ്രിത രാജ്യമായി യുകെയെ മാറ്റാന്‍ ബെന്‍ ആഗ്രഹിക്കുന്നതില്‍ അത്ഭുതമില്ല, റീസ് മോഗ് ചൂണ്ടിക്കാണിച്ചു.


ടോറി പാര്‍ട്ടിക്ക് എതിരെ ലേബര്‍ പാര്‍ട്ടി ശക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. എന്നുമാത്രമല്ല ടോറികള്‍ തമ്മിലടി രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്. സുനാകിനെ അട്ടിമറിച്ച് നേതൃസ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ സ്ഥിതി രൂക്ഷമാക്കുകയാണ്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions