യു.കെ.വാര്‍ത്തകള്‍

ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകന്‍ വീട്ടില്‍ മരിച്ച നിലയില്‍


യുകെ മലയാളികള്‍ക്ക് നൊമ്പരമായി ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യുകെയില്‍ കഴിയുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.


ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി.ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ സജി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണു യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്.


അതിനാല്‍ ചിചെസ്റ്റര്‍ മലയാളി സമൂഹത്തില്‍ അടുത്ത് പരിചയം ഉള്ളവര്‍ കുറവായതും മരണ വിവരം പുറത്തറിയാന്‍ വൈകാന്‍ കാരണമായി. ഇദ്ദേഹത്തിന്റെ സഹോദര പുത്രി വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ തന്നെയാണ് താമസം. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

മൃതദേഹം ഇപ്പോള്‍ ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഫ്യൂണറല്‍ ഡറക്ടര്‍സ് ഏറ്റെടുക്കുക.





  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions