യു.കെ.വാര്‍ത്തകള്‍

100 മൈല്‍ വേഗവുമായി ഇഷാ കൊടുങ്കാറ്റ്; റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

ഇഷാ കൊടുങ്കാറ്റ് യുകെയില്‍ അതിശക്തമായി വീശിയടിച്ചതോടെ മെറ്റ് ഓഫീസ് അപൂര്‍വ്വമായ റെഡ് അലേര്‍ട്ടും, ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. അതിശക്തമായ മഴ മൂലം ജനലുകള്‍ക്ക് അരികില്‍ ഉറങ്ങാന്‍ കിടക്കരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ വിമാനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്

യുകെയില്‍ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോള്‍ ജീവന് അപകടം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഉടനീളം ജാഗ്രതാ മുന്നറിയിപ്പുകള്‍ നിലവില്‍ വരുമ്പോള്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന ആശങ്ക നേരിടുകയാണ്. സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങള്‍ക്കാണ് മെറ്റ് ഓഫീസ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പവര്‍കട്ടും, അവശിഷ്ടങ്ങള്‍ പറക്കാനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനുമാണ് സാധ്യതയുള്ളത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1 മുതല്‍ നിലവുള്ള അലേര്‍ട്ടിന് പുറമെ യുകെയുടെ മറ്റ് ഭാഗങ്ങള്‍ക്ക് മഞ്ഞ, ആംബര്‍ അലേര്‍ട്ടുകളും നിലവിലുണ്ട്. 100 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ സര്‍വ്വീസ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ടൊര്‍ണാഡോ വാച്ച് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാന യാത്രകളെ കാലാവസ്ഥ മോശമായി ബാധിച്ചു. പലയിടത്തും വിമാനങ്ങള്‍ നിലത്തിറക്കി. മറ്റ് ചില വിമാനങ്ങള്‍ വ്യത്യസ്ത എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യേണ്ടതായി വന്നു. നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളില്‍ കുടുങ്ങിയത്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions