സിനിമ

ബച്ചനും രജനികാന്തും ആലിയയും മുതല്‍ ധനുഷ് വരെ; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ എത്തിയത് വന്‍ താരനിര


അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാന്‍ എത്തിയത് വന്‍ താരനിര. അമിതാഭ് ബച്ചന്‍, രജനികാന്ത്, അഭിഷേക് ബച്ചന്‍, അനുപം ഖേര്‍, വിവേക് ഒബ്‌റോയ്, രണ്‍ബീര്‍ കപൂര്‍, വൈകി കൗശല്‍, ജാക്കി ഷ്‌റോഫ്, ആയുഷ്മാന്‍ ഖുറാന, ചിരഞ്ജീവി, കങ്കണ റണാത്ത്, പവന്‍ കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ്, ഹേമമാലിനി തുടങ്ങിയ വമ്പന്‍ താരനിരയാണ് എത്തിച്ചേര്‍ന്നത്.

നടി കങ്കണ റണാത്ത് കഴിഞ്ഞ ദിവസം തന്നെ അയോധ്യയിലെത്തിയിരുന്നു. അയോധ്യയിലെ ക്ഷേത്രത്തില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത കങ്കണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അനുപം ഖേറും കഴിഞ്ഞ ദിവസം തന്നെ അയോധ്യയില്‍ എത്തിയിരുന്നു.


'എല്ലാ രാമഭക്തര്‍ക്കൊപ്പമാണ് ഞാന്‍ അയോധ്യയില്‍ എത്തിയിരിക്കുന്നത്. വിമാനത്തില്‍ ഭക്തിയുടെ അന്തരീക്ഷമുണ്ടായിരുന്നു. ഞങ്ങള്‍ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം അനുഗ്രഹീതമാണ്! ജയ് ശ്രീറാം!' എന്നായിരുന്നു താരം പറഞ്ഞത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions