നാട്ടുവാര്‍ത്തകള്‍

അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി മോദി

അയോധ്യ രാമക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മോദി നേതൃത്വം നല്‍കി. ആറ് ദിവസത്തെ പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്. പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുനേ്പാള്‍ വ്യോമസേന ആയോധ്യ ക്ഷേത്ര പരിസരത്ത് പുഷ്പവൃഷ്ടിയും നടത്തി.

കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മുഖ്യയജമാനനായ മോദി ക്ഷേത്രത്തിലെത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കിരീടവും പട്ടുമായി ഗര്‍ഭ ഗൃഹത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ദര്‍ഭ പുല്ലില്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് മോദി ചടങ്ങില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ചടങ്ങില്‍ മോദിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിന് സാക്ഷികളാകാന്‍ വിഐപികളുടെ വന്‍നിരയാണ് ക്ഷേത്രത്തിലെത്തിയത്. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സിനിമ, സ്‌പോര്‍ട്‌സ് താരങ്ങള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, തുടങ്ങിയ പ്രമുഖരെല്ലാം തന്നെ ക്ഷേത്രത്തില്‍ എത്തിയിരുന്നു. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions