യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമില്‍ ആളുമാറി 17 വയസുകാരനെ കുത്തിക്കൊന്നു

ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ 17 വയസുള്ള ആണ്‍കുട്ടിയെ പട്ടാപ്പകല്‍ ആളുമാറി കുത്തിക്കൊന്നു. മുഹമ്മദ് ഹസാം അലിയാണ് സെന്ററില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. വിക്ടോറിയ സ്‌ക്വയറില്‍ ഗുരുതരമായി കത്തിക്കുത്ത് ഏറ്റ നിലയിലാണ് ഇരയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആളുമാറിയാണ് നിരപരാധിക്ക് നേരെ അക്രമം നടന്നതെന്ന് ഡിറ്റക്ട്ടീവ് കരുതുന്നു.

മുഹമ്മദിന്റെ കൊലയാളിയെ പിടികൂടാന്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതിയുടെ ചിത്രം കുടുംബം പുറത്തുവിട്ടിട്ടുണ്ട്. സംഭവം ഗ്യാംഗ് ബന്ധമുള്ളതല്ലെന്ന് സേന ഇപ്പോള്‍ കരുതുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ ഒരു കാരണം കണ്ടെത്താന്‍ സാധ്യമായിട്ടില്ല.

ആളുമാറി നടന്ന കൊലപാതകമാണ് നടന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മിഷേല്‍ തര്‍ഗുഡ് പറഞ്ഞു. കൃത്യത്തിന് പിന്നിലുള്ള കാരണം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്, ശനിയാഴ്ച 3.30 സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

കൗണ്‍സില്‍ ഹൗസിന് സമീപമുള്ള റിവര്‍ സ്റ്റാച്യുവിന് സമീപത്ത് ആ ഘട്ടത്തില്‍ നടന്ന് പോയവരും മറ്റും ഫോട്ടോ എടുക്കുകയോ, ആരെയെങ്കിലും കാണുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് സുപ്രധാന വിവരം കൈമാറാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ കെട്ടിടവും സ്‌ക്വയറിലാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions