യു.കെ.വാര്‍ത്തകള്‍

യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം സ്റ്റീഫന്‍ മൂലക്കാട്ട് വിടവാങ്ങി

യുകെയിലെ ക്നാനായ സമുദായത്തിലെ സജീവ സാന്നിധ്യമായ വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂലക്കാട്ട് (53) അന്തരിച്ചു. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍.

കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് നാണ് ആലോചന.


ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായ സ്റ്റീഫന്‍ നാട്ടില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ. മരുമകള്‍: റോസ് മേരി.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions