നാട്ടുവാര്‍ത്തകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തനിച്ചു മത്സരിക്കും ; ഇന്ത്യാമുന്നണിയെ ഞെട്ടിച്ച് മമത

കൊല്‍ക്കത്ത: ഇന്ത്യസഖ്യത്തില്‍ വലിയ വിള്ളല്‍ ഉണ്ടാക്കിക്കൊണ്ട് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട് ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ച തടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് പശ്ചിമബംഗാളില്‍ തൃണമൂലിന് ഒരു മുന്നണിയുടേയും സഹായം വേണ്ടെന്നും ബിജെപിയോട് തനിച്ച് ഏറ്റുമുട്ടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മമതാബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം വന്നതിന് ശേഷം ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

ഇതോടെ വെട്ടിലായിരിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ യാത്ര പശ്ചിമബംഗാളില്‍ പ്രവേശിക്കാനിരിക്കെയാണ് ഞെട്ടിച്ചുകൊണ്ട് മമതയുടെ പ്രതികരണം വന്നിരിക്കുന്നത്. 'ഞങ്ങള്‍ എന്ത് നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെച്ചാലും അതെല്ലാം അവര്‍ നിരസിക്കും. അതോടെ ബംഗാളില്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചു.'' മമത പറഞ്ഞു. അതുപോലെ തന്നെ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുടെ വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും യാത്ര പശ്ചിമബംഗാളില്‍ പ്രവേശിക്കുന്ന വിവരം പോലും വിവരം തന്നെ അറിയിക്കാതിരുന്നതും മമതയ്ക്ക് അതൃപ്തിയായിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ യാത്ര ഒരു ഇംപാക്ടും ഉണ്ടാക്കുന്നില്ലെന്നും മമത പറഞ്ഞു.

മമതയുടെ തീരുമാനം ബിജെപിയെ എതിരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്നുണ്ടാക്കിയ ഇന്ത്യാ സഖ്യത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ മമത സ്വന്തം പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്തിരിക്കുകയുമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ടു സീറ്റ് നല്‍കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയിരുന്നു. ആറ് സീറ്റെങ്കിലും വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും മമത തയാറായിരുന്നില്ല.

  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  • റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
  • രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് നടിയുടെ കാറില്‍: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
  • കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെന്‍സികളില്‍ രോഗബാധിതരുടെ എണ്ണം 15.4% ആയി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions