നാട്ടുവാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേന്ദ്രത്തിനെ പൊക്കി ഗവര്‍ണര്‍; മുഖം കറുപ്പിച്ചു മുഖ്യമന്ത്രിയും


തിരുവനന്തപുരം : ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് വലിയ കോമഡിയായി മാറുന്നതിനിടെ ഇരുവരും വീണ്ടും വേദിപങ്കിട്ടു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിനെ നേട്ടങ്ങളാണ് പ്രധാനമായും പറഞ്ഞ് . പതാക ഉയര്‍ത്തിയ ശേഷം മലയാളത്തില്‍ കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ 'ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും'' എന്ന വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. കവി സ്വപ്‌നം കണ്ട 'ആ സുവര്‍ണ കാലമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സഫലമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയിരുന്നില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുമാണ് സന്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടര്‍ മെട്രോയും യാഥാര്‍ത്ഥ്യമായി. വികസിത് സങ്കല്‍പ് യാത്ര കേന്ദ്ര സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ വിമര്‍ശനമുയര്‍ത്തി. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യ​മെന്ന് അദ്ദേഹം പറഞ്ഞു. വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അശ്വാരുഢ സേന, എന്‍.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ​ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions