തിരുവനന്തപുരം വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് നളിനിയെ കണ്ടത്. കാല് ഒഴിച്ച് മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കത്തികരിഞ്ഞ നിലയിലായിരുന്നു.
നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.
രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയില്‍ ആയിരുക്കും കുറ്റകൃത്യം ചെയ്തതെന്നാണ് പോലീസ് നിഗമനം.