യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുമ്പോഴും ആശ്വാസം കിട്ടാതെ ലക്ഷങ്ങള്‍; പലിശ നിരക്കുകള്‍ 5.25% വെല്ലുവിളി

ഏകദേശം 1.5 മില്ല്യണ്‍ ഭവനഉടമകളുടെ ഫിക്‌സഡ് ഡീലുകളാണ് 2024-ല്‍ അവസാനിക്കുന്നത്
ബാര്‍ക്ലേസ്, ഹാലിഫാക്‌സ്, എച്ച്എസ്ബിസി, നേഷന്‍വൈഡ് എന്നിങ്ങനെ പ്രധാന ലെന്‍ഡര്‍മാരെല്ലാം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാന്‍ തയാറായെങ്കിലും ആശ്വാസം കിട്ടാതെ ലക്ഷങ്ങള്‍ . 4 ശതമാനത്തില്‍ താഴെയുള്ള ഡീലുകളും ഇപ്പോള്‍ ലഭ്യമാണ്. എന്നിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബില്‍ വര്‍ദ്ധനയാണ് നേരിടേണ്ടി വരുന്നത്.


കഴിഞ്ഞ ജൂണ്‍ മുതലുള്ള നിരക്ക് പ്രകാരം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴ്ന്ന നിലയിലാണ്. ഇത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്ല വാര്‍ത്തയുമാണ്. നേഷന്‍വൈഡ് ഈയാഴ്ച റേറ്റുകള്‍ 3.84 ശതമാനത്തിലേക്ക് വരെ താഴ്ത്തിയിരുന്നു. ശരാശരി രണ്ട് വര്‍ഷത്തെ നിരക്കുകള്‍ 5-56 ശതമാനത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേത് 5.18 ശതമാനവുമാണ്.

എന്നിരുന്നാലും ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കാര്യമായ തോതില്‍ ഇടിഞ്ഞ് താഴില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഈ വര്‍ഷം അവസാനത്തോടെ താഴ്ത്തുമെന്ന പ്രതീക്ഷയിലാണ് വിപണിയുടെ നീക്കങ്ങള്‍. നിലവില്‍ 5.25 ശതമാനത്തിലാണ് ബേസ് റേറ്റ് തുടരുന്നത്.

ആഗോള പ്രശ്‌നങ്ങള്‍, ബജറ്റ്, തെരഞ്ഞെടുപ്പ് എന്നിവ ഒത്തുചേരുമ്പോള്‍ ഏത് വിധത്തിലാണ് പ്രതികരണം ഉണ്ടാകുകയെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ശരാശരി മോര്‍ട്ട്‌ഗേജുകള്‍ 5 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുന്നതിനാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കാണ് ഞെട്ടിക്കുന്ന ബില്ലുകള്‍ നേരിടേണ്ടി വരിക.

ഏകദേശം 1.5 മില്ല്യണ്‍ ഭവനഉടമകളുടെ ഫിക്‌സഡ് ഡീലുകളാണ് 2024-ല്‍ അവസാനിക്കുന്നത്. ഇതോടെ പുതിയ മോര്‍ട്ട്‌ഗേജ് കരസ്ഥമാക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് 1800 പൗണ്ട് വരെ വര്‍ധനയാണ് നേരിടേണ്ടി വരിക.

  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions