യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോളില്‍ രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തി; 2 പേര്‍ അറസ്റ്റില്‍

ബ്രിട്ടനെ ഞെട്ടിച്ചു വീണ്ടും കൗമാരക്കൊലപാതകങ്ങള്‍ . കഴിഞ്ഞ ദിവസം രാത്രി ബ്രിസ്റ്റോളിലെ നോല്‍ വെസ്റ്റിലുള്ള ലിമിന്‍സ്റ്റര്‍ അവന്യൂവില്‍ 15, 16 വയസുള്ള രണ്ട് കൗമാരക്കാരെ ബസ് യാത്രക്കാരുടെ മുന്നിലിട്ടു കുത്തി കൊലപ്പെടുത്തി. ഒരു സംഘം ആളുകള്‍ രണ്ട് കൗമാരക്കാരെ ആക്രമിക്കുകയായിരുന്നു . കൊലപാതകത്തിനു ശേഷം അക്രമികള്‍ ഒരു കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു. മുറിവേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണമടയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു 44 കാരനെയും ഒരു 15 കാരനെയും അറസ്റ്റ് ചെയ്തതായി ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഈ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

മരണപ്പെട്ടവര്‍ക്കായി ഇന്നലെ സംഭവസ്ഥലത്ത് അശ്രുപൂജ നടന്നു. പുഷ്പചക്രങ്ങളും മെഴുകുതിരികളുമായി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിരത്തിന്റെവശത്തു വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇത് നടക്കുമ്പോള്‍ എത്തിയ ഒരു ഡബിള്‍ ഡെക്കര്‍ ബസ്സ് ഇല്‍മിന്‍സ്റ്റര്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്നു. അതിലെ യാത്രക്കാരുടെ മുന്‍പില്‍ വെച്ചായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരുമായും പോലീസ് സംസാരിച്ചു വരികയാണ്.

ഇതിനോടകം തന്നെ നിരവധി ദൃക്‌സാക്ഷികളെ ലഭിച്ചിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തില്‍ ഒരു തെളിവും തള്ളിക്കളയാതെ, വ്യാപകമായ അന്വേഷണമായിരിക്കും നടക്കുക എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അധികം വൈകാതെ തന്നെ ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പിടികൂടുമെന്ന ആത്മവിശ്വാസവും പോലീസ് പ്രകടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ കുത്തേറ്റവരെ ബ്രിസ്റ്റോള്‍ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയായിരുന്നു അവര്‍ മരണമടഞ്ഞത്.

  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions