യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ സമരം

ഒരാഴ്ചയിലേറെ യാത്രക്കാരെ ദുരിതത്തിലാഴ്ത്താനായി ഇംഗ്ലണ്ടില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ സമരം ഇന്ന് മുതല്‍. ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവിധ റൂട്ടുകളില്‍ സമരത്തിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എല്‍ ഇ എഫ് അറിയിച്ചു.
സമരം ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.

പണിമുടക്ക് കൂടാതെ ഇന്നലെ മുതല്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അധിക സമയം ജോലി ചെയ്യുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കും. പണിമുടക്കിനൊപ്പം ഈ നടപടിയും ട്രെയിന്‍ ഷെഡ്യൂളുകള്‍ താളം തെറ്റിക്കുന്നതിന് ഇടയാക്കും.

വിവിധ റെയില്‍വേ യൂണിയനുകളുടെ പണിമുടക്കുകള്‍ മൂലം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പലപ്പോഴും വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാന്‍ കഴിയാത്ത ടിക്കറ്റ് ഉടമകള്‍ക്ക് സമര ദിവസങ്ങളില്‍ 100% നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്.

സമരം പ്രധാനമായും ബാധിക്കുന്ന സര്‍വീസുകള്‍


ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കന്‍, തെക്കന്‍, ഗാറ്റ് വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോര്‍ത്തേണ്‍, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, എസ്ഡബ്ല്യുആര്‍ ഐലന്‍ഡ് ലൈന്‍
ജനുവരി 31 ബുധനാഴ്ച: നോര്‍ത്തേണ്‍ ട്രെയിനുകള്‍, ട്രാന്‍സ്‌പെനൈന്‍ എക്സ്പ്രസ്
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റര്‍ ആംഗ്ലിയ, C2C, LNER
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ട്രെയിനുകള്‍, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വേ
ഫെബ്രുവരി 5 തിങ്കള്‍: ഗ്രേറ്റ് വെസ്റ്റേണ്‍, ക്രോസ് കണ്‍ട്രി, ചില്‍ട്ടേണ്‍

ഫെബ്രുവരി 1 വ്യാഴാഴ്ചയും 4 ഞായറാഴ്ചയും സമരം ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions