യു.കെ.വാര്‍ത്തകള്‍

കുടിയേറ്റം: യുകെ ജനസംഖ്യ 10% വര്‍ധിച്ച് 7 കോടിയിലധികമാകുമെന്ന്‌ ഒഎന്‍എസ്

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ(ഒ എന്‍ എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ ജനസംഖ്യയില്‍ 9.9 ശതമാനം വര്‍ദ്ധനവുണ്ടാകും. 61 ലക്ഷം നെറ്റ് മൈഗ്രേഷന്‍ ഉള്‍പ്പടെയാണിത്. ഇതോടൊപ്പം, മരണസംഖ്യയേക്കാള്‍ 5 ലക്ഷത്തോളം ജനനങ്ങള്‍ കൂടുതലായി ഉണ്ടാവുകയും ചെയ്യും. അതിനോടൊപ്പം 2036 ആകുമ്പോഴേക്കും 85 വയസ്സിനു മുകളില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം പേര്‍ അധികമായി ബ്രിട്ടനിലുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.


നെറ്റ് മൈഗ്രേഷന്‍ വളരെ കൂടുതലാണെന്നും അത് എത്രയും പെട്ടെന്ന് കുറയ്ക്കണമെന്നുമാണ് പ്രധാനമന്ത്രി ചിന്തിക്കുന്നതെന്ന് നമ്പര്‍ 10 വക്താവ് അറിയിച്ചു. നിലവിലെ 67 മില്യനില്‍ നിന്നും ജനസംഖ്യ, പ്രതീക്ഷിക്കുന്ന 73.7 മില്യനിലെത്തുന്നത് അമിത വേഗതയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ യു കെയില്‍ നെറ്റ് ഇമിഗ്രേഷന്‍ 7,45,000 രേഖപ്പെടുത്തിയതോടെയാണ് നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുമെന്ന നിഗമനത്തിലെത്തിയത്.

2026 മദ്ധ്യത്തോടെ യു കെ ജനസംഖ്യ 70 മില്യനില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 2022-ല്‍ പ്രവചിച്ചിരുന്നതിലും ഒരു പതിറ്റാണ്ട് മുന്‍പെ ഇത് സംഭവിക്കും. ഒ എന്‍ എസ്സിന്റെ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ 10.8 മില്യണ്‍ ആളുകള്‍ ജനിക്കും. 10.3 മില്യണ്‍ ആളുകള്‍ മരണമടയും. 13.7 മില്യണ്‍ ആളുകള്‍ ദീര്‍ഘകാല വാസത്തിനായി യു കെയിലേക്ക് കുടിയേറും. 7.6 മില്യണ്‍ ആളുകള്‍ യു കെയിലെ ദീര്‍ഘകാല വാസം ഉപേക്ഷിച്ച് മടങ്ങും.

ഒ എന്‍ എസ്സിലെ സ്റ്റാറ്റിസ്റ്റീഷ്യന്മാര് കണക്കു കൂട്ടുന്നത് 2028 മുതല്‍ ഓരോ വര്‍ഷവും നെറ്റ് മൈഗ്രേഷന്‍ വഴി ജനസംഖ്യയില്‍ 3,15,000 പേരുടെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ്.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions