യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സ്‌കൂളില്‍ കുട്ടികളുമായുള്ള തര്‍ക്കത്തിനിടെ അധ്യാപകന് കുത്തേറ്റു

ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെ ഒരു അധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കന്‍ ലണ്ടനിലെ ഷര്‍മാന്‍സ് ഫാര്‍മസിയിലെ ജീവനക്കാര്‍ പറയുന്നത് ഷോപ്പില്‍ എത്തിയ 40 കാരനായ അധ്യാപകനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു എന്നാണ്.

ന്യുഹാമിലെ വുഡ്ഗ്രേഞ്ച് റോഡില്‍ കത്തിക്കുത്ത് നടന്നതിനെ തുടര്‍ന്ന് വൈകിട്ട് 5.25 നായിരുന്നു പോലീസിനെ വിളിച്ചു വരുത്തിയത്. ഫാര്‍മസിയില്‍ ഡിസ്പെന്‍സര്‍ ആയി ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞത്, താന്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ആണെന്നും, തനിക്ക് കുത്തേറ്റു, സഹായിക്കണം എന്നും അലറിക്കരഞ്ഞുകൊണ്ട് അയാള്‍ കടയിലേക്ക് ഓടിക്കയറുകയായിരുന്നു എന്നാണ്. നിലത്ത് മുഴുവന്‍ രക്തം കിടക്കുന്നുണ്ടായിരുന്നു. പുറകിലാണ് കുത്തേറ്റത്.

ഫാര്‍മസി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. റോഡിന്റെ മറുപുറത്തുള്ള ഒരു ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനും സഹായത്തിനെത്തിയിരുന്നു. എമര്‍ജന്‍സി ജീവനക്കാര്‍ ഉടനടി എത്തുകയും കുത്തേറ്റ വ്യക്തിയെ ആശുപത്രിയിലാക്കുകയും ചെയ്തു എന്നും ഫാര്‍മസി ജീവനക്കാര്‍ പറഞ്ഞു.

ആക്രമി സംഘത്തിലെ ചില സ്‌കൂള്‍ യൂണിഫോമില്‍ ആയിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുത്തേറ്റ വ്യക്തി ആ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യാന്‍ ആരംഭിച്ചിട്ട് രണ്ട് ആഴ്ച മാത്രമെ ആകുന്നുള്ളു. റോഡിന് എതിര്‍ഭാഗത്തുള്ള ലോര്‍ഡ് ലിസ്റ്റര്‍ ഹെല്‍ത്ത് സെന്ററിലെ ഫിസിഷ്യനായ ഗുല്‍സരിം ഇക്ബാല്‍ പറഞ്ഞത്, താന്‍ ജോലി ചെയ്യുന്നതിനിടയില്‍ പുറത്ത് ബഹളം കേട്ടു എന്നാണ്. ഒരു പുരുഷനും കുട്ടികളുടെ സംഘവും തമ്മിലുള്ള തര്‍ക്കമായിട്ടാണ് തോന്നിയതെന്നും ഇക്ബാല്‍ പറഞ്ഞു.

ഒരു സാധാരണ വാക്കുതര്‍ക്കം മാത്രമാണതെന്നാണ് കരുതിയിരുന്നതെന്നും അയാള്‍ പറയുന്നു. എന്നാല്‍, പെട്ടെന്ന് ഒരാളുടെ നിലവിളി കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു എന്നും അയാള്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടികളുടെ സംഘം സ്ഥലം വിട്ടിരുന്നു. ഫാര്‍മസിക്ക് മുന്‍പില്‍ ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തുമ്പോള്‍ നിലത്ത് മുഴുവന്‍ ചോര കെട്ടികിടക്കുകയായിരുന്നു.


അതിനിടയിലാണ് കുത്തേറ്റ വ്യക്തി താന്‍ അധ്യാപകനാണെന്ന് പറയുന്നത്. രണ്ടാഴ്ച്ച മാത്രമെ അവിടെ ജോലി ആരംഭിച്ചിട്ട് എന്നതിനാല്‍, എല്ലാ കുട്ടികളെയും അറിയില്ലെന്നും അയാള്‍ പറയുന്നു. അക്രമികളില്‍ ചിലര്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. നീളമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയത് എന്ന് അധ്യാപകന്‍ പറഞ്ഞു. എന്നാല്‍, കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ല.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions