ഇടുക്കി: ഇടുക്കി തോപ്രാംകുടിയില്‍ അമ്മയേയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. തോപ്രാംകുടി സ്‌കൂള്‍സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്.
ഡീനുവിന്റെ ഭര്‍ത്താവ് അഞ്ച് മാസം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇന്നു രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഡീനുവിന് മാനസികമായി വെല്ലുവിളികളുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കിയ ഇവരുടെ ഭര്‍ത്താവിനും മാനസികമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.