യു.കെ.വാര്‍ത്തകള്‍

അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്

ഫെബ്രുവരിയിലെ അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്. 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്‌ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി വെതര്‍ ഇന്‍ഗുനിനെ വിശേഷിപ്പിക്കുന്നത്.

നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലായി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് ടൊര്‍ണാഡോ & സ്‌റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലെ എല്ലാ ഭാഗങ്ങളിലും കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.


സ്‌കോട്ട്‌ലണ്ടില്‍ 40-ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. ഫെറി ഓപ്പറേറ്റര്‍ കാല്‍മാക് എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. എഡിന്‍ബര്‍ഗ് കാസില്‍, റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ എഡിന്‍ബര്‍ഗ്, സ്റ്റിര്‍ലിംഗ് കാസില്‍, എഡിന്‍ബര്‍ഗ് സൂ, ക്രെയ്ഗ്മില്ലര്‍ കാസില്‍ എന്നിങ്ങനെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടു.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions