യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകളില്‍ 71 പൗണ്ട് വര്‍ധന വരും; ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

സകലബില്ലുകളും ചേര്‍ന്ന് കുടുംബബജറ്റ് താളം തെറ്റിക്കുന്നതിനിടെ വാട്ടര്‍ ബില്‍ വകയും ഷോക്ക്. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും.


വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ യഥാക്രമം 548 പൗണ്ടിലേക്കും 529 പൗണ്ടിലേക്കുമാണ് എത്തുക. അതേസമയം, നോര്‍ത്തംബ്രിയന്‍ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്ലുകളില്‍ 422 പൗണ്ടിലേക്കാണ് വര്‍ധന നേരിടുക. ഇതാണ് ഏറ്റവും കുറഞ്ഞ വര്‍ധനയും.


ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന അധിക പണത്തിന് അുസൃതമായി 14.4 ബില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകുമെന്ന് വാട്ടര്‍ യുകെ പറഞ്ഞു. നദികളിലും, കടലിലേക്കും ഒഴുക്കുന്ന മാലിന്യത്തിന്റെ തോത് സുപ്രധാനമായ തോതില്‍ കുറയ്ക്കാനും, സപ്ലൈയില്‍ സുരക്ഷ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രഖ്യാപനം.


ജീവിതച്ചെലവ് പ്രതിസന്ധിക്കും, വെള്ളത്തിലേക്ക് സ്യൂവേജ് ഒഴുക്കുന്നതിലെ പൊതുജനരോഷം ഉയരുന്നതിനിടെ വാട്ടര്‍ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളികള്‍ക്ക് ഡിവിഡെന്‍ഡ് നല്‍കുന്നതില്‍ റെഗുലേറ്ററി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബില്ലുകള്‍ കുറഞ്ഞ തോതിലാണ് വര്‍ദ്ധിക്കുന്നതെന്ന് വാട്ടര്‍ യുകെ പറയുന്നു.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions