യു.കെ.വാര്‍ത്തകള്‍

ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ്; ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫറുമായി ഈസിജെറ്റ്

യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്ത് ഈസിജെറ്റ്. ഈസിജെറ്റിന്റെ പുതിയ ഹോളിഡേ ഡീല്‍ ആയ ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫര്‍ പ്രകാരം കുടുംബവുമൊത്ത് ഒഴിവുകാല യാത്രക്ക് ഇറങ്ങുമ്പോള്‍, മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെക്കൂട്ടിയാല്‍ അവരുടെ ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കും.

'കിഡ്സ് ഗോ ഫ്രീ' എന്ന് ഓഫറിലാണ് ഈ അസാധാരണമായ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദേശങ്ങളില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പോകുന്ന കുടുംബങ്ങളില്‍ 51 ശതമാനം പേരും കുടുംബത്തിലെ ഗ്രാന്റ് പാരന്റ്‌സിനെ കൂടെ കൊണ്ടുപോകാറില്ല എന്ന ഒരു പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു ഓഫര്‍ ഈസിജെറ്റ് നല്‍കിയിരിക്കുന്നത്.


സ്പെയിന്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ സൗജന്യ ഓഫര്‍ ഉള്ളത്. ഈസി ജെറ്റ് ഹോളിഡേയ്സ് ബിഗ് ഓറഞ്ച് സെയിലിന്റെ അവസാന ആഴ്ച്ചയിലാണ് ഈ ഓഫര്‍ പുറത്തുവിട്ടിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച വരെ ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് 400 പൗണ്ടിന്റെ കിഴിവ് അധികമായി ലഭിക്കുകയും ചെയ്യും. ഇതിനുള്ള യോഗ്യത നേടുവാനായി മുത്തച്ഛന്മാരോ മുത്തശ്ശിമാരോ, ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ഉള്ള ഒരു കുടുംബത്തിനൊപ്പമായിരിക്കണം യാത്ര ചെയ്യേണ്ടത്.


പോകേണ്ട സ്ഥലമെത്തുമ്പോള്‍ വയസ്സും ബന്ധവും തെളിയിക്കുന്ന രേഖകള്‍ കൂടി കൈയ്യില്‍ കരുതണം.നിങ്ങളുടെ സ്വന്തം പേരക്കുട്ടികള്‍ അല്ലാതെ, മറ്റ് കുട്ടികള്‍ക്ക് ഒപ്പമെത്തിയാല്‍ നിങ്ങള്‍ക്ക് പണം നല്‍കേണ്ടതായി വന്നേക്കും. ഫെബ്രുവരി 1 മുതല്‍ ഈ ഓഫര്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ ഓഫര്‍ പരിമിതമാണ് എന്നതിനാല്‍, എത്രയും പെട്ടെന്ന് അതിനായി ശ്രമിക്കുക.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions