നാട്ടുവാര്‍ത്തകള്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റില്‍


മാവേലിക്കര: യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ അതിരമ്പുഴ പൈങ്കില്‍ വീട്ടില്‍ ബെയ്‌സില്‍ ലിജുവിനെ (24) ആണു എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മാവേലിക്കര തഴക്കര പൂവാത്തറയില്‍ മിഥുന്‍ മുരളി നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. മാവേലിക്കര മേഖലയില്‍ നിന്നു 8 പേരില്‍ നിന്നു അഞ്ചര ലക്ഷം രൂപ കബളിപ്പിച്ചതായി മിഥുന്റെ പരാതിയിലുണ്ട്. 2022 സെപ്റ്റംബറില്‍ ആണ് മിഥുന്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍ നിന്നു തുക വാങ്ങിയത്.


കുണ്ടറ പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പ്രാഥമിക നിഗമനം. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണു പ്രതി വിദേശജോലി ആഗ്രഹിക്കുന്നവരെ കുടുക്കുന്നത്.

യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു പണം നല്‍കാന്‍ തയാറാകുന്നവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തും. പണം വാങ്ങിയ ശേഷം വീസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്നു പറഞ്ഞു വിമാന ടിക്കറ്റിന്റെ പകര്‍പ്പ് നല്‍കും. വീസ ലഭിക്കാത്തവര്‍ വിളിക്കുമ്പോള്‍ കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ് .

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions