സിനിമ

കാത്തിരിപ്പ് അവസാനിച്ചു ; വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു

നീണ്ട കാത്തിരിപ്പിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് സ്വന്തം രാഷ്ട്രീയപാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും 2026 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനിറങ്ങിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.


ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പിലൂടെയാണ് താരം പാര്‍ട്ടി പ്രഖ്യാപിച്ചത്. വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.


പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.


വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ വിജയ് പീപ്പിള്‍സ് മൂവ്മെന്റ് നിരവധി ക്ഷേമ പരിപാടികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും താരം ചെയ്തുവരുന്നതായി പറയുന്നു.


നേരത്തേ വിജയ് യുടെ രാഷ്ട്രീയാപാര്‍ട്ടിയുമായി ബന്ധ​പ്പെട്ട വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നേരത്തേ രജനീകാന്തും കമല്‍ഹാസനും പാര്‍ട്ടിയുമായി വന്നിരുന്നു. എന്നാല്‍ കമല്‍ പാര്‍ട്ടിയുമായി ​മുമ്പോട്ട് പോയപ്പോള്‍ രജനീകാന്ത് അവസാന നിമിഷം പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറി.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions