നാട്ടുവാര്‍ത്തകള്‍

ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥികൂടി യുഎസില്‍ മരിച്ച നിലയില്‍

വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.

ശ്രേയസ്സിന്റെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതിയായ ദുഖം രേഖപ്പെടുത്തി. ശ്രേയസിന്റെ ദൗര്‍ഭാഗ്യകാരമായ മരണത്തില്‍ അതീവ ദുഖിതനാണ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉള്ളതായി നിലയില്‍ സംശയിക്കുന്നില്ല. ശ്രേയസ്സിന്റെ വീട്ടുകാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കും, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.

ഈ ആഴ്ച ആദ്യമായാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. ഞായറാഴ്ചയാണ് നീലിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് തൊട്ടുപിറകേയാണ് നീല്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിയാന സ്വദേശിയായ വിവേക് സെയ്‌നി കൊല്ലപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. യാചകന്റെ ചുറ്റിക ആക്രമണത്തിലാണ് വിവേക് മരിച്ചത്. ജോര്‍ജിയയില്‍ എംബിഎ വിദ്യാര്‍ത്ഥിയായിരുന്നു.

അകുല്‍ ധവാന്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും മരിച്ചു. ഹൈപ്പോ തെര്‍മിയ മൂലമാണ് മരണപ്പെട്ടതെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കാണാതായതു മുതല്‍ പൊലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് കാണിച്ച് അകുലിന്റെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions