യു.കെ.വാര്‍ത്തകള്‍

വിസ്റ്റണ്‍ ഹോസ്പിറ്റല്‍ യുവതി ബലാത്സംഗത്തിനിരയായി; ലിവര്‍പൂളിലെ മലയാളി യുവാവ് റിമാന്‍ഡില്‍

യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍. പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ മെഴ്സിസൈഡ് പോലീസ് ചുമത്തിയിരിക്കുന്നത്. ജനുവരി 30ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം.

ഫെബ്രുവരി ഒന്നിന് വിരാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിദ്ധാര്‍ത്ഥിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ബലാത്സംഗത്തിന് ഇരയായ യുവതിയ്‌ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉണ്ട്. സംഭവത്തില്‍ അന്വേഷണങ്ങള്‍ തുടരുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത് സമഗ്രമായി അന്വേഷിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ആലിസണ്‍ വുഡ്സ് പറഞ്ഞു:


ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരായ ആരെങ്കിലുമുണ്ടെങ്കില്‍ ആരോടെങ്കിലും പറയാന്‍ ഭയപ്പെടേണ്ടതില്ല, ധൈര്യത്തോടെ മുന്നോട്ട് വരാനും അര്‍ഹമായ സഹായം നേടാനും മെര്‍സിസൈഡ് പോലീസ് അഭ്യര്‍ത്ഥിച്ചു.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions