യു.കെ.വാര്‍ത്തകള്‍

ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് ചികിത്സ ലഭിക്കും

ലണ്ടന്‍: ബ്രിട്ടനില്‍ ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സേവനം പ്രാബല്യത്തില്‍. ഇതോടെ ഇനി ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് കൂടി ചികിത്സ ലഭിക്കും. എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സര്‍വീസ് എന്ന പേരിലുള്ള പുതിയ സംവിധാനം പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികള്‍ കടിക്കുന്നതു മൂലമുള്ള അലര്‍ജികള്‍, ഷിംഗിള്‍സ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീര്‍ണമല്ലാത്ത യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍ എന്നിവയ്ക്ക് ഫാര്‍മസി കൗണ്ടറില്‍ നിന്നും നേരിട്ട് മരുന്നു വാങ്ങാന്‍ പറ്റുന്ന സംവിധാനമാണിത്.

ഈ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ പ്രതിവര്‍ഷം ഒരു കോടിയോളം ആശുപത്രി അപ്പോയ്ന്റ്മെന്റുകള്‍ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. തിരഞ്ഞെടുക്കപ്പെട്ട ഫാര്‍മസികളില്‍ നേരിട്ടെത്തിയോ ഫാര്‍മസിസ്റ്റുമായി വിഡിയോ കണ്‍സള്‍ട്ടേഷന്‍ വഴിയോ രോഗികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഓരോ രോഗത്തിനും രോഗികളുടെ പ്രായം പ്രധാന ഘടകമാണ്. ചില നിശ്ചിത പ്രായത്തിലുള്ളവരെ ഈ സേവനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവയ്ക്കു പുറമേ ഫാര്‍മസികള്‍ രക്തസമ്മര്‍ദ്ദ പരിശോധനയും ഒരുക്കും. നിലവിലുള്ള കമ്മ്യൂണിറ്റി ഫാര്‍മസിസ്റ്റുകളുടെ കൂടുതല്‍ സേവനം ലഭ്യമാക്കിയാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് ഇതുവരെ പതിനായിരത്തിലധികം ഫാര്‍മസികള്‍ ഈ സേവനം നല്‍കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions