യു.കെ.വാര്‍ത്തകള്‍

ഒരു മാസത്തിനിടെ നോറോവൈറസ്, ഫ്ലൂ കേസുകളുടെ എണ്ണത്തില്‍ 73% വര്‍ധന

ഫ്ലൂവും നോറോവൈറസും ബാധിച്ച് വിന്ററില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രി ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ധന.

ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രികളിലെത്തിയവരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ 70 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

'സീസണല്‍ വൈറസുകളുടെ സമ്മര്‍ദത്തില്‍ വെല്ലുവിളി നിറഞ്ഞ വിന്റര്‍ നേരിടുകയാണ് എന്‍എച്ച്എസ്. ഇതിനകം തന്നെ ഫ്ലൂ, നോറോവൈറസ് ബാധിച്ച രോഗികളുടെ ഉയര്‍ന്ന കണക്കുകളാണ് ആശുപത്രികള്‍ നേരിട്ടിരിക്കുന്നത്', എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫ. ജൂലിയന്‍ റെഡ്‌ഹെഡ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ എന്‍എച്ച്എസില്‍ കൂടുതല്‍ ബെഡുകള്‍ വേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിന്ററില്‍ ബെഡുകളിലേക്ക് ഉയര്‍ന്ന തോതില്‍ രോഗികള്‍ എത്തുന്നു. ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കഠിനപ്രയത്‌നം നടത്തുന്നുണ്ട്. എന്നിരുന്നാലും ഫ്ലൂ, കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ച് സുരക്ഷിതരാകണം', പ്രൊഫ. റെഡ്‌ഹെഡ് ആവശ്യപ്പെട്ടു.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions