യു.കെ.വാര്‍ത്തകള്‍

എലിസബത്ത് രാജ്ഞി ഉപയോഗിച്ച റേഞ്ച് റോവര്‍ ലേലത്തിന്; അടിസ്ഥാന വില 4 കോടി

എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് നാല് കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പ് രാജകുമാരന്‍ വണ്ടിയോടിക്കുകയും എലിസബത്ത് രാജ്ഞിക്കൊപ്പം മിഷേല്‍ ഒബാമ വണ്ടിയുടെ പിറകിലെ സീറ്റില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ഏറെ ചരിത്രപ്രധാന്യമുള്ള ഈ വാഹനം വലിയ തുകയ്ക്ക് തന്നെ ലേലം കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന അതേ വാഹനനമ്പര്‍ തന്നെയാണ് ഇപ്പോഴും ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബ്രാംലി മോട്ടോര്‍ കാര്‍സിലെ സെയില്‍സ്മാനായ ജാക്ക് മോര്‍ഗന്‍ ജോനസ് പറഞ്ഞു. സാധാരണഗതിയില്‍ രാജകൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന വണ്ടിയുടെ നമ്പര്‍ മാറ്റാറുണ്ട്. എന്നാല്‍, അതേ നമ്പര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നതിനാല്‍ അത് രാജ്ഞി ഉപയോഗിച്ചതാണോയെന്നതില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല, മോര്‍ഗന്‍ ജോനസ് പറഞ്ഞു.

രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയൊക്കെയുണ്ട്.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions