സിനിമ

'ഞാന്‍ തന്നെ എന്നെ കൊന്നതാണ്', ലൈവില്‍ എത്തി പൂനം പാണ്ഡെ

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമാക്കി നടി ലൈവിലെത്തി. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് എത്തിയിരുന്നു.

സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. 'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്.'

'സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു' എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

അതേസമയം, പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ബോളിവുഡില്‍ സംശയത്തോടെയാണ് കണ്ടത്. രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവരുടെ നാടകമാണിത് എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


ജനുവരി 29 വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാര്‍ത്തയെ സംശയത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions