ആരോടും സഖ്യമില്ല, ഒറ്റയ്ക്ക് പോരാടി ശക്തി പ്രകടനത്തിന് വിജയ്
തമിഴ്‌രാഷ്ട്രീയത്തില്‍ ആരോടും സഖ്യമുണ്ടാക്കാതെ ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുന്നണികളെ വെല്ലുവിളിക്കാന്‍ വിജയ്യുടെ തമിഴക വെട്രി കഴകം. ഭരണം കൈയാളുന്ന ഡിഎംകെയും പ്രതിപഷമായ അണ്ണാ ഡിഎംകെയും മൂന്നാംമുന്നണിക്കു ശ്രമിക്കുന്ന ബിജെപിയുമായി സംസ്ഥാനരാഷ്ട്രീയത്തില്‍ ബഹുകോണമത്സരത്തിനാണ് വിജയും ശ്രമിക്കുന്നത്. ഇതോടെ വോട്ടുകള്‍ ചിതറുമെന്നും അത് ബിജെപിക്ക് ഗുണകരമാകുമെന്നുമാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്.
അതേസമയം, പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ വിജയിയെ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതംചെയ്തിരുന്നു. വിജയ്‌യുടെ രാഷ്ട്രീയപ്രവേശം ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞത്.
നേരത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് മത്സരത്തിന് ഇറങ്ങിയ കമല്‍ഹാസന്‍ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള ഓട്ടത്തിലാണ്. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ശക്തി വാക്കുകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ മുന്നണി സമവാക്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി രണ്ടു സീറ്റുകള്‍ ആവശ്യപ്പെടും. കോയമ്പത്തൂര്‍, സൗത്ത് ചെന്നൈ മണ്ഡലങ്ങള്‍ ആവശ്യപ്പെടാനാണ് ശ്രമിക്കുന്നത്. ഈ സീറ്റുകളിലൊന്നില്‍ കമല്‍ഹാസന്‍ തന്നെ കളത്തിലിറങ്ങും. എന്നാല്‍ സൗത്ത് ചെന്നൈയില്‍ ഡിഎംകെ തമിഴച്ചി തങ്കപാണ്ഡ്യനെ മത്സരിക്കാന്‍ ശ്രമിപ്പിക്കുന്നുണ്ട്.
അങ്ങനെയൊരു നീക്കം സാധ്യമായാല്‍ കമലിന് കോയമ്പത്തൂര്‍ സീറ്റുനല്‍കിയേക്കും. എന്തായാലും ഡി.എം.കെ.യുമായുള്ള സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി ഭാരവാഹികളുടെ യോഗം കമല്‍ഹാസന്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.