സിനിമ

കാന്‍സറിന്റെ പേരിലുള്ള പൂനം പാണ്ഡെയുടെ ചീപ്പ് ഷോയ്‌ക്കെതിരെ മംമ്ത മോഹന്‍ദാസ്

കാന്‍സറിനോട് പൊരുതി ജയിച്ച താരമാണ് നടി മംമ്ത മോഹന്‍ദാസ്. പലവട്ടം തന്നെ കീഴ്‌പ്പെടുത്താനെത്തിയ കാന്‍സറിനെ ധീരമായി ചെറുത്ത താരമാണ് മംമ്ത. സന്തോഷകരമായ ജീവിതത്തില്‍ കാന്‍സറെത്തിയിട്ടും തളരാതെ നിന്ന പെണ്‍കുട്ടി. പഴയതിനേക്കാള്‍ ശക്തമായ തിരിച്ചു വരവും നടത്തി.

'സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന് കാന്‍സര്‍ പിടിപ്പെട്ടത്. എന്നാല്‍ അതിനെ പോരാടി തോല്‍പ്പിച്ച് സിനിമലോകത്തേക്ക് തിരിച്ചുവന്ന ഒരു പവര്‍ഫുള്‍ വിമനായിരുന്നു നടി മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ, ലോക കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോഡലും ബോളിവുഡ് നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ മരണവാര്‍ത്തയ്‌ക്കെതിരെയുളള വിമര്‍ശനം കൂടിയാണ് മംമ്ത പോസ്റ്റ് പങ്കുവെച്ചത്.

കുറച്ച് പേര്‍ക്ക് ഇത് യഥാര്‍ത്ഥത്തിലുളള പോരാട്ടമാണ്. മറ്റു ചിലര്‍ക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുളള ആയുധവും. കാന്‍സര്‍ തമാശയല്ല. ഇത് ബാധിച്ചവര്‍ സ്വയം നിങ്ങളെ നോക്കണം, ശ്രദ്ധിക്കണം. ആദ്യം നിങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ശ്രമിക്കുക. കാന്‍സറിന് നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിനെ നിങ്ങള്‍ക്ക് പോരാടി തോല്‍പ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി തോല്‍പ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി ജീവന്‍ വെടിഞ്ഞവരെയും ഈ ദിവസത്തില്‍ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.''-മംമ്ത കുറിച്ചു.

സെര്‍വിക്കല്‍ കാന്‍സര്‍ പിടിപ്പെട്ട് നടി പൂനം പാണ്ഡെ മരിച്ചുവെന്ന് താരത്തിന്റെ മാനേജര്‍ പങ്കുവെച്ച വ്യാജ മരണവാര്‍ത്തക്ക് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഇതിനു പിന്നാലെ പൂനം പാണ്ഡെ ലൈവിലെത്തി ഇതൊരു ബോധവത്കരണ തമാശ ആണെന്ന് പറഞ്ഞിരുന്നു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions