യു.കെ.വാര്‍ത്തകള്‍

8 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; 2 ദിവസത്തെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും ബാധിക്കുന്ന മഞ്ഞുവീഴ്ച പരിഗണിച്ചു മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 24 മണിക്കൂറില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഴ്ചാവസാനത്തോടെ ഈ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കാം.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, പീറ്റര്‍ബറോ, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഹള്‍, ന്യൂകാസില്‍, നോര്‍ത്ത് വെയില്‍സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 3 വരെയാണ് മഞ്ഞിനുള്ള മഞ്ഞ ജാഗ്രത നല്‍കിയിരിക്കുന്നത്.

തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞ് തേടിയെത്തുമ്പോള്‍ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഒരു ദിവസം മുഴുവന്‍ മഞ്ഞ് നീണ്ടുനിന്നാല്‍ പിന്നെ യാത്രാ ദുരിതങ്ങളും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോര്‍ത്തില്‍ നിന്നും തണുത്ത കാറ്റ് തേടിയെത്തുമ്പോള്‍ സൗത്ത് ഭാഗത്ത് നിന്നും മെച്ചപ്പെട്ട കാറ്റാണ് വീശിയെത്തുക.

'ഈ രണ്ട് കാറ്റുകളും ഒത്തുകൂടുന്ന ഇടങ്ങളില്‍ മഞ്ഞ് പെയ്യാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് പ്രദേശങ്ങളിലാണ് മുഖ്യമായും മഞ്ഞ് വീഴുക. ആഴ്ചയുടെ രണ്ടാം ഭാഗത്ത് ഈ സാധ്യത ശക്തമാകും. മഴ, ആലിപ്പഴ വീഴ്ച എന്നിവയുടെ അകമ്പടിയിലാണ് വ്യാഴാഴ്ച 2 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴുക', മെറ്റ് ഓഫീസ് പറഞ്ഞു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions