യു.കെ.വാര്‍ത്തകള്‍

ഒഎസ്‌സിഇ പരീക്ഷ പാസായ മലയാളി നഴ്‌സിന്റെ നേട്ടം ആഘോഷമാക്കി ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്

വിദേശ നഴ്‌സുമാരെ സംബന്ധിച്ച് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ സുപ്രധാന കടമ്പയാണ് ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍- ഒഎസ്‌സിഇ. ഈ പരീക്ഷ പാസായ ഒരു മലയാളി നഴ്‌സിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന ട്രസ്റ്റിന്റെ ആഘോഷമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ഡെര്‍ബിഷയര്‍ എന്‍എച്ച്എസാണ് തങ്ങളുടെ വിദേശ നഴ്‌സിന്റെ നേട്ടം ആഘോഷമാക്കുന്നത്.

മലയാളിയായ രാഖി രവീന്ദ്രനാണ് ഡെര്‍ബിഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ചെസ്റ്റര്‍ഫീല്‍ഡിലെ ഹാരിംഗ്ടണ്‍ യൂണിറ്റിലെ പ്ലീസ്ലി വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ജനുവരിയിലാണ് രാഖി പരീക്ഷയ്ക്ക് ഇരുന്നത്. വിദേശ നഴ്‌സുമാരുടെ ക്ലിനിക്കല്‍ സ്‌കില്ലുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്ന മത്സരാടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഒബ്‌സേര്‍വ്ഡ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍.

ഇംഗ്ലീഷ് നഴ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് പ്രാക്ടീസ് അടിസ്ഥാനമാക്കിയാണ് നഴ്‌സുമാരുടെ രജിസ്‌ട്രേഷനും പരിശോധിക്കുക. നഴ്‌സിംഗ് നടപടിക്രമങ്ങള്‍, പെരുമാറ്റങ്ങള്‍, നഴ്‌സിന്റെ രീതികള്‍, ക്ലിനിക്കല്‍ സ്‌കില്ലുകള്‍, കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പരീക്ഷ പരിശോധിക്കുക.

പുതിയൊരു രാജ്യത്തേക്ക് വരികയും, പുതിയ ദൗത്യം ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒഎസ്‌സിഇ പരീക്ഷകള്‍ ഏറെ സമ്മര്‍ദം ജനിപ്പിക്കുമെന്ന് ഡെര്‍ബിഷയര്‍ ട്രസ്റ്റിലെ പ്രാക്ടീസ് ഫെസിലിറ്റേറ്റര്‍ എമ്മാ ബെയ്‌ലി പറഞ്ഞു. ഒഎസ്‌സിഇ പാസായി രാഖി വിജയകരമായി രജിസ്‌ട്രേഷന്‍ നേടി, ഡെര്‍ബിഷയറില്‍ പ്രാക്ടീസ് ചെയ്യാനായി യോഗ്യത നേടിയിരിക്കുന്നു, ബെയ്‌ലി വ്യക്തമാക്കി.

രാഖിയുടെ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായി ഡെര്‍ബിഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നഴ്‌സിംഗ് ഇടക്കാല ഡയറക്ടര്‍ ഡേവ് മേസണ്‍ പറഞ്ഞു. റിപ്പീറ്റ് ഇല്ലാതെ പരീക്ഷ പാസാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണെന്ന് രാഖിയും പ്രതികരിച്ചു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions