നാട്ടുവാര്‍ത്തകള്‍

കുടലിലെ കാന്‍സര്‍ ബാധിതര്‍ക്കായുള്ള വാക്‌സിന്‍ ; മുഖ്യ പങ്കുവഹിച്ച് യുകെയിലെ ഇന്ത്യന്‍ ഡോക്ടര്‍

കുടലില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ മുഖ്യ പങ്കുവഹിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. യുകെയിലെയും ഓസ്‌ട്രേലിയയിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തിലാണ് ആദ്യത്തെ വാക്‌സിന്‍ തയ്യാറാക്കാനുള്ള പരീക്ഷണം നടക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ ടോണി ധില്ലനാണ് ഈ പരീക്ഷണത്തിനുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത്. റോയല്‍ സറേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് അദ്ദേഹം.


ഈ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ പ്രൊഫസര്‍ ടിം പ്രൈസുമായി കഴിഞ്ഞ നാല് വര്‍ഷത്തോളമായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തിടെയാണ് വാക്‌സിന്റെ ട്രയല്‍ പരീക്ഷണം പ്രഖ്യാപിച്ചത്. റോയല്‍ സറേയും ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സതാംപ്ടണ്‍ സര്‍വകലാശാലയിലെ കാന്‍സര്‍ റിസര്‍ച്ച് യുകെ സതാംപ്ടണ്‍ ആണ് വാക്‌സിന്റെ ആദ്യത്തെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് നടത്തുക.

' ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ കാന്‍സറിനുള്ള ആദ്യത്തെ ചികിത്സാ വാക്‌സിനാണിത്, ഇത് വിജയകരമാകുമെന്ന് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ ഒരുപാട് രോഗികള്‍ക്ക് കാന്‍സര്‍ പൂര്‍ണമായും ഇല്ലാതാകും എന്ന് ഞങ്ങള്‍ കരുതുന്നു' ഡോ. ധില്ലന്‍ പറഞ്ഞു. 'ഈ വാക്‌സിന്‍ കാന്‍സറിനെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. ഇത് രോഗികളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും, കാരണം രോഗികള്‍ക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ വാക്‌സിനിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും' എന്നും അദ്ദേഹം വ്യക്തമാക്കി.


പത്തിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വാക്‌സിന്റെ ആദ്യ ട്രയല്‍ ഓസ്‌ട്രേലിയയിലെ ആറ് രോഗികളിലും യുകെയിലെ നാല് രോഗികളിലും ആയിരിക്കും പരീക്ഷിക്കുക. 18 മാസത്തിനുള്ളില്‍ 44 രോഗികളെ ഈ പരീക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തും. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളെ ചികിത്സിക്കാന്‍ വാക്‌സിന്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇത് കാന്‍സറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് പ്രതീക്ഷ. കൂടാതെ ഈ വാക്‌സിന്റെ ശക്തി രോഗത്തെ പ്രതിരോധിക്കുകയും മികച്ച പ്രതിരോധശേഷി നിലനിര്‍ത്തി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള കാന്‍സറിന്റെ തിരിച്ചുവരവ് തടയുമെന്നും പറയുന്നു.


പുതിയ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. യുകെയിലെ നാലാമത്തെ വലിയ കാന്‍സര്‍ സെന്റര്‍ എന്ന നിലയില്‍, കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നത് ഞങ്ങളുടെ ഏറ്റവും മികച്ച പ്രവൃത്തികളില്‍ ഒന്നായി കണക്കാക്കുന്നു, ഇത് കുടലിലെ കാന്‍സര്‍ രോഗികള്‍ക്ക് ഒരു നല്ല വാര്‍ത്തയാണെന്ന് ' റോയല്‍ സറേ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ്, ലൂയിസ് സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.


പരീക്ഷണത്തിന്റെ ഭാഗമായി രോഗികള്‍ക്ക് എന്‍ഡോസ്‌കോപ്പി ചെയ്യും. തുടര്‍ന്ന് അവര്‍ ട്രയലിന് യോഗ്യരാണോ എന്നറിയാന്‍ ഒരു ടിഷ്യു സാമ്പിള്‍ പരിശോധിക്കും. അങ്ങനെയാണെങ്കില്‍, കാന്‍സര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പ് അവര്‍ക്ക് മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കും. അതേസമയം ലോകമെമ്പാടുമുള്ള 44 രോഗികള്‍ക്ക് മാത്രമേ ട്രയല്‍ നല്‍കൂ. ഈ പരീക്ഷണം വിജയിച്ചാല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സും നല്‍കും. ക്ലിനിക്കല്‍സ്റ്റേജ് ഇമ്മ്യൂണോഓങ്കോളജി കമ്പനിയായ ഇമുജീന്‍ ലിമിറ്റഡാണ് വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം കൊളോറെക്റ്റല്‍ കാന്‍സര്‍ എന്നും അറിയപ്പെടുന്നു. ലോകത്ത് ഒരു വര്‍ഷം കുടല്‍ അര്‍ബുദവുമായി ബന്ധപ്പെട്ട് ഏകദേശം 1.2 ദശലക്ഷത്തിലധികം കേസുകളും ഏകദേശം 50 ശതമാനം മരണനിരക്കും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions