യു.കെ.വാര്‍ത്തകള്‍

കോസ്റ്റ് ഓഫ് ലിവിംഗ് പേയ്‌മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി; ലഭിക്കുക 80 ലക്ഷം കുടുംബങ്ങള്‍ക്ക്

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്‌മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി. അവസാന ഗഡുവായ 299 പൗണ്ട് നല്‍കുന്നത് 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആണ്. ഉയര്‍ന്ന ഭക്ഷണ ചിലവിനും, വര്‍ദ്ധിച്ച ഊര്‍ജ്ജ ബില്ലുകള്‍ക്കും അല്‍പം ആശ്വാസമായി പ്രഖ്യാപിച്ച ഈ ആനുകൂല്യത്തിന്റെ അവസാന ഗഡു ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. 900 പൗണ്ട് ധനസഹായത്തിലെ അവസാന ഗഡുവായ 288 പൗണ്ട് ആണ് ഇപ്പോള്‍ ലഭിക്കുക.


ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിച്ചേരും. ഫെബ്രുവരി 22 ന് മുന്‍പായി തുക വിതരണം ചെയ്ത് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. നേരത്തെയുള്ള ഗഡുക്കള്‍ ലഭിച്ചവര്‍ക്ക് ഇതും ലഭിക്കും. സര്‍ക്കാരിന്റെ 104 ബില്യണ്‍ പൗണ്ടിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമാണിത്.


സ്‌കോട്ട്‌ലാന്‍ഡില്‍ 6,80,000 കുടുംബങ്ങള്‍ക്കും, വെയ്ല്‍സില്‍ 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 3 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും കോസ്റ്റ് ഓഫ് ലിവിംഗ് സഹായം പ്രയോജന പെടുന്നുണ്ട്. മറ്റ് ചില ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. 2022-ല്‍ അന്നത്തെ ചാന്‍സലര്‍ ആയിരുന്ന ഋഷി സുനക് ആയിരുന്നു ഈ പാക്കേജ് ആവിഷ്‌കരിച്ചത്. രണ്ട് ഗഡുക്കളായി 650 പൗണ്ട് നല്‍കുന്നതായിരിക്കും ആരംഭഘട്ടത്തില്‍ ഈ പാക്കേജ്.


അതേവര്‍ഷം നവംബറില്‍, ചാന്‍സലര്‍ ആയ ജെറമി ഹണ്ട് ഇത് 900 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചു. മാത്രമല്ല, പണം നല്‍കുന്നത് മൂന്ന് ഗഡുക്കളായിട്ടാണെന്ന് തീരുമാനിക്കുകയും ചെയ്തു. വിലക്കയറ്റം മൂലം ഉണ്ടായ ദുരിത സാഹചര്യം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഈ പാക്കേജ് തുടര്‍ന്നുകൊണ്ടു പോകാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല എന്നാണ് മനസ്സിലാകുന്നത്. വിവിധ ചാരിറ്റി സംഘടനകള്‍ ഇത് തുടരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions