യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധര്‍

ബ്രിട്ടനില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം പരിഗണിച്ചു പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ 66 വയസ് എന്നത് 2026മേയ് മാസത്തിനും 2028 മാര്‍ച്ചിനും ഇടയിലായി 67 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് 2044 ആകുമ്പോഴേക്കും 68 ആയി ഉയരുകയും ചെയ്യും.

എന്നാല്‍, അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ തെളിഞ്ഞത് ഈ മന്ദഗതിയിലുള്ള വര്‍ദ്ധനവ് മതിയാകില്ല ബ്രിട്ടന്റെ പ്രതിസന്ധി പരിഹരിക്കാന്‍ എന്നാണ്‍'. 1970 ഏപ്രിലിനു ശേഷം ജനിച്ച എല്ലാവരും പെന്‍ഷന് അര്‍ഹത ലഭിക്കുവാന്‍ 71 വയസ് വരെ തൊഴില്‍ ചെയ്തേ മതിയാകൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം എത്തുന്നതിനു മുന്‍പ് തന്നെ ജോലിയില്‍ നിന്നും വിരമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, 71 എന്ന പ്രായ പരിധി ഒരുപക്ഷെ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റര്‍നാഷണല്‍ ലോംഗെവിറ്റി സെന്ററിലെ ഗ്ലോബല്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ഹെഡ് ആയ ലെസ് മേഹ്യു ആണ് സ്റ്റേറ്റ് പെന്‍ഷന്‍ ഏജ് ആന്‍ഡ് ഡെമോഗ്രാഫിക് ചേഞ്ച് എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ നിലവിലെ 66 എന്ന സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 70 അല്ലെങ്കില്‍ 71 ആക്കി ഉയര്‍ത്തണം എന്നാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ബ്രിട്ടന്റെ തൊഴില്‍സേനയുടെ ശക്തി നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, പ്രായപരിധി ഇനിയും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ബേയ്സ് ബിസിനസ്സ് സ്‌കൂളിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ കൂടിയായ മേഹ്യു പറയുന്നു.


നിലവിലെ സ്ഥിതി കണക്കാക്കിയാല്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 70 കഴിഞ്ഞവരില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ചെയ്യാനുള്ള ശാരീരികമായ അവസ്ഥയുള്ളു. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കുറയുകയും, സാമ്പത്തികമായി നിഷ്‌ക്രിയമായവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് നികുതി കുറയുവാനും പെന്‍ഷനായി നല്‍കേണ്ട തുക വര്‍ദ്ധിക്കുവാനും ഇടയാക്കും. അതിനു പുറമെ, പല മേഖലകളിലും തൊഴിലാളി ക്ഷാമം മൂലമുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളും സമ്പദ് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സബിലിറ്റിയുടെ കണക്കുകള്‍ പ്രകാരം പെന്‍ഷന്‍ ബെനെഫിറ്റ് മൂലം സര്‍ക്കാരിന് ഉണ്ടാകുന്ന ചെലവ് 136 ബില്യന്‍ പൗണ്ടാണ്. അതില്‍ 124 ബില്യന്‍ പോകുന്നത് സ്റ്റേറ്റ് പെന്‍ഷനാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions