യു.കെ.വാര്‍ത്തകള്‍

നികുതി 10% കൂട്ടാന്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് സര്‍ക്കാര്‍ അനുമതി

ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ നികുതി 10% വരെ വര്‍ധിപ്പിക്കാനുള്ള അനുമതി ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കി. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വര്‍ധനയ്ക്കുള്ള കൗണ്‍സില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തടയില്ലെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗണ്‍സില്‍ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്നുംതിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗണ്‍സിലിന് ലോക്കല്‍ റഫറണ്ടം നടത്താതെ തന്നെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ബജറ്റില്‍ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാണ് ഇത്തരം ഒരു തീരുമാനം ഇപ്പോള്‍ ലോക്കല്‍ കൗണ്‍സില്‍ കൈകൊണ്ടിരിക്കുന്നത്.


ലെവലിംഗ്-അപ്പ് സെക്രട്ടറി മൈക്കല്‍ ഗോവ് ആണ് സര്‍ക്കാരിന്റെ തീരുമാനം രേഖാമൂലം അറിയിച്ചത്. ബര്‍മിങ്ഹാം സിറ്റിയിലെ നികുതിദായകര്‍ക്ക് കൗണ്‍സിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ എതിര്‍ക്കുകയില്ലെന്ന് മൈക്കല്‍ ഗോവ് വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ദ്ധന എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകള്‍ വ്യക്തമാകും.


ജീവനക്കാര്‍ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകള്‍ പരിഹരിക്കുന്നതിനും, ഐടി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ബര്‍മിംഗ്ഹാം കൗണ്‍സില്‍ വലിയ ബില്ലുകള്‍ നേരിടുകയാണ്. ലേബര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ബര്‍മിങ്ഹാം കൗണ്‍സിലിന്റെ ഈ തീരുമാനം ജനങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions