നാട്ടുവാര്‍ത്തകള്‍

വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നത് പരിഹാരമല്ല: മലയാളി വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് വിദേശത്തു ജോലിചെയ്തു ജീവിക്കാന്‍

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്നുമുള്ള ബജറ്റ് നിര്‍ദ്ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സമീപകാലത്തായി വിദേശങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കും സാമ്പത്തിക താല്പര്യങ്ങളും ലക്ഷ്യമിട്ടുമൊക്കെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നതിലുപരിയായി അവിടെ നല്ല വേതനത്തില്‍ ജോലിചെയ്തു ജീവിക്കാനാണ് മലയാളി വിദ്യാര്‍ത്ഥികള്‍ പുറത്തേയ്ക്കു ഒഴുകുന്നത്.


യുകെയിലാണെങ്കില്‍ ഏതെങ്കിലും സര്‍വകലാശാലകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാമെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തി അവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. പഠനകാലത്തു മാസം 900 പൗണ്ട് (90,000) രൂപ ലഭിക്കും. ക്ലാസില്ലാത്ത അവധി കാലത്തു മുഴുവന്‍ സമയവും ജോലിചെയ്യാമെന്നത് ബോണസാണ്. കോഴ്സ് കഴിഞ്ഞാല്‍ പോസ്റ്റ് സ്റ്റഡി വിസ സ്കീമിലും മുഴുവന്‍ സമയവും ജോലി ചെയ്യാം. അതുകൊണ്ടുതന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് വിദേശ പഠനം അല്ല, ജോലിയാണ്. അതുകൊണ്ടു അവരുടെ പോക്ക് തുടരുക തന്നെ ചെയ്യും.

വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ അവയുടെ ഭാരിച്ച ഫീസ് വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാനാവുന്നതല്ല. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെ കിട്ടാതെ കാലിയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശ സര്‍വകലാശാലകള്‍ ഇവിടേയ്ക്ക് കൊണ്ടുവരുമെന്ന വാഗ്ദാനം.വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം ഇവിടെ പ്രസക്തമാണ്.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും ബജറ്റ് നിര്‍ദേശം എസ്എഫ്‌ഐയുമായും മറ്റെല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും സിപിഎം നയത്തില്‍ മാറ്റമില്ലെന്നും ആണ് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യമേഖല പാടില്ലെന്ന് പറഞ്ഞല്ല മുമ്പ് സമരം നടത്തിയതെന്ന് ഇന്നലെ പറഞ്ഞ എം.വി.ഗോവിന്ദന്‍ ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും പറഞ്ഞു. ഇഎംഎസിന്റെ കാലം തൊട്ടേ കേരളത്തില്‍ സ്വകാര്യമേഖലയുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തില്‍ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ലാത്തത് പരിമിതിയാണെന്നും പറഞ്ഞു. കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇതു സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞിരുന്നു.


വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇത്തരം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി. വിദേശ സര്‍വകലാശാല വിഷയത്തില്‍ ആരും വേവലാതിപ്പെടേണ്ടന്ന് ആണ് ആര്‍.ബിന്ദു പറഞ്ഞത്.

എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ഇതല്ലന്നാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് പറയുന്നത്.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions