ചരമം

സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്; ആദരാഞ്ജലിയുമായി യുകെ മലയാളി സമൂഹം

രണ്ടാഴ്ച മുമ്പ് ചിചെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം, അതിരമ്പുഴ സ്വദേശി സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്. അതിരമ്പുഴ സെന്റ്. മേരീസ് ഫെറോന ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടങ്ങുകളും തുടര്‍ന്ന് സംസ്‌കാരവും നടക്കുക.

ഏറെക്കാലമായി യുകെയില്‍ കഴിയുകയായിരുന്ന അതിരമ്പുഴ കല്ലുങ്കല്‍ സജിയെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്ന ദിവസമാണ് സജി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടും തണുപ്പിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.


ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി.ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ സജി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണു യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്.

അതിനാല്‍ ചിചെസ്റ്റര്‍ മലയാളി സമൂഹത്തില്‍ അടുത്ത് പരിചയം ഉള്ളവര്‍ കുറവായതും മരണ വിവരം പുറത്തറിയാന്‍ വൈകാന്‍ കാരണമായി. ഇദ്ദേഹത്തിന്റെ സഹോദര പുത്രി വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ തന്നെയാണ് താമസം.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions