യു.കെ.വാര്‍ത്തകള്‍

'ചാള്‍സ് രാജാവ് സ്ഥാനമൊഴിയും, ഹാരി രാജാവാകും'; നോസ്ട്രഡാമസിന്റെ പ്രവചനം വച്ച് രാജ്യാന്തര മാധ്യമങ്ങള്‍!

ലണ്ടന്‍: കിരീടധാരണത്തിനു പിന്നാലെ ബ്രിട്ടനിലെ ചാള്‍സ് രാജാവ് കാന്‍സര്‍ രോഗബാധിതനായത് ഞെട്ടലോടെയാണ് യുകെജനത അറിഞ്ഞത്. ഇപ്പോഴിതാ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം നേടുകയാണ്. 1555 ല്‍ നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരന്‍ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പുസ്തകം എഴുതിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ മരിയോ റീഡിങ് ഇതേക്കുറിച്ച് പറയുന്നത് ദ്വീപുകളുടെ രാജാവിനെ ജനങ്ങള്‍ പുറത്താക്കും; രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ പകരം വരുമെന്ന് പ്രവചനമുണ്ടെന്നാണ്. 2022-ലെ എലിസബത്ത് രാജ്ഞിയുടെ മരണം ഉള്‍പ്പെടെ, ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ച് നോസ്ട്രഡാസ് നടത്തിയ പല പ്രവചനങ്ങളും ശരിയായി മാറിയെന്ന് മരിയോ അവകാശപ്പെടുന്നു.

രോഗബാധിതനായ പിതാവിനെ കാണുന്നതിന് ഹാരി കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിരുന്നു. ഹാരിയുടെ വരവ് ചാള്‍സിനു സന്തോഷമുണ്ടാക്കിയിരുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു, എന്നാല്‍ അടുത്ത കിരീടാവകാശിയായ വില്യം സഹോദരനെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

കലിഫോര്‍ണിയയില്‍ ഭാര്യ മേഗനും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഹാരി കുടുംബവുമായി അകല്‍ച്ചയിലാണ്. ആത്മകഥയായ 'സ്‌പെയറില്‍' രാജകുടുംബത്തിലെ പ്രശ്നങ്ങള്‍ ഹാരി വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ച വിവരം ബക്കിങ്ങാം കൊട്ടാരം അറിയിച്ചത്. രോഗനിര്‍ണയത്തെത്തുടര്‍ന്ന് രാജാവിന്റെ പൊതു പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. എത്രയും വേഗം പഴയതു പോലെ സജീവമാകുന്നതിനാണ് രാജാവ് ആഗ്രഹിക്കുന്നത്. തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി രാജാവ് ആശുപത്രിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊട്ടാരവുമായി അകന്നു കഴിയുന്ന ഹാരി രാജാവാകുമെന്ന പ്രവചന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. നിലവിലെ കിരീടാവകാശത്തില്‍ വില്യമിനും മക്കള്‍ക്കും താഴെയാണ് ഹാരിയുടെ സ്ഥാനം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions