യു.കെ.വാര്‍ത്തകള്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ തൊഴിലിടത്തില്‍ അപകടം; 17 വയസുകാരന്‍ കൊല്ലപ്പെട്ടു

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയിലുള്ള വ്യവസായ എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ 17 വയസ്സുകാരനായ ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10 മണിയോടെ ടൈല്‍ സ്ട്രീറ്റിലേക്ക് എത്തിയ ഓഫീസര്‍മാര്‍ക്ക് പുറമെ ഫയര്‍ ക്രൂവും, പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു.
പരുക്കേറ്റ 17-കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.


41-കാരനായ പുരുഷനെ അപകടകരമായ ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുരുതരമായ വീഴ്ചയിലൂടെ നരഹത്യാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. 36 വയസ്സുള്ള മറ്റൊരാളെ ഗുരുതര വീഴ്ച മൂലമുള്ള നരഹത്യക്കും അറസ്റ്റ് ചെയ്തു.


പോലീസിന് പുറമെ ഹെല്‍ത്ത് & സേഫ്റ്റ് എക്‌സിക്യൂട്ടീവുമാര്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. കൗമാരക്കാരന്റെ മരണത്തില്‍ കലാശിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസും, എസ്എച്ച്ഇയും സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടു. സംഭവസ്ഥലത്ത് വലിയ തോതില്‍ പോലീസും, പാരാമെഡിക്കുകളും തുടരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

അപകടം സംഭവിച്ചതാണെന്ന് തങ്ങളോട് പറഞ്ഞതായി ഒരു ജോലിക്കാരന്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ തലയില്‍ അടിച്ചതായാണ് മറ്റ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions