യു.കെ.വാര്‍ത്തകള്‍

റോഡുകളില്‍ ദുരിതം തീര്‍ത്ത് മഞ്ഞും ഐസും; വാനുകളും കാറുകളും തെന്നി

യുകെയിലെ റോഡുകളില്‍ മഞ്ഞ് ദുരിതം തീര്‍ക്കുമ്പോള്‍ വാനുകളും, കാറുകളും സകല ഭാഗങ്ങളിലും തെന്നിയാത്ര ചെയ്തു. മെറ്റ് ഓഫീസ് ഭൂപടം അനുസരിച്ച് ആര്‍ട്ടിക് മഴ നോര്‍ത്ത് മേഖലയിലാണ് സാരമായി പ്രഭാവം സൃഷ്ടിക്കുന്നത്. നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്.

പ്രാദേശിക സമൂഹങ്ങള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ ഒറ്റപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ഇന്ന് രാവിലെ മഴയും, മഞ്ഞും നോര്‍ത്ത് മേഖലകളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഗ്ലാസ്‌ഗോയിലെ ന്യൂകാസിലില്‍ മൂന്ന് ഡിഗ്രി വരെ താപനില താഴുമെന്നാണ് പ്രവചനം. അബെര്‍ദീനില്‍ രണ്ട് ഡിഗ്രി വരെയായി താപനില കുറയും.

സൗത്ത് മേഖലകളിലാകട്ടെ മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷമാണ് രൂപപ്പെടുക. മഴ കൂടുതല്‍ സമയത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും. യുകെയുടെ സൗത്ത് മേഖലകളില്‍ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലണ്ടനും, കാര്‍ഡിഫും ഈ മുന്നറിയിപ്പില്‍ പെടും. അതേസമയം ചില ഭാഗങ്ങളില്‍ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.

ഇംഗ്ലണ്ടിലും, വെയില്‍സിലും നൂറുകണക്കിന് സ്‌കൂളുകള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ വാഹനയാത്ര ദുരിതപൂര്‍ണ്ണമാകുമെന്നാണ് മുന്നറിയിപ്പ്. ഫ്‌ളിന്റ്ഷയറില്‍ 88 സ്‌കൂളുകളാണ് അടച്ചിട്ടത്. എന്നാല്‍ ഇവിടെ മഞ്ഞ് വീഴാതെ വന്നതോടെ അധികൃതരുടെ നടപടിയില്‍ മാതാപിതാക്കള്‍ രോഷത്തിലായി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions