ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 3 ന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനിക്ക് ഭാരത് രത്‌ന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും ആയ കര്‍പൂരി ഠാക്കുറിനും ഈ വര്‍ഷം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്ന പുരസ്കാരം നല്‍കും.