യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ നികുതി ബില്‍ 500,000 പൗണ്ടിലേറെ! സ്വന്തം സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് സുനാക്

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി റിഷി സുനാക് നല്‍കിയത് അര മില്ല്യണ്‍ പൗണ്ട് നികുതി. തന്റെ ഏറ്റവും പുതിയ നികുതി റിട്ടേണിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിപരമായ വരുമാനത്തിന്മേല്‍ ഏകദേശം 508,308 പൗണ്ട് നികുതി നല്‍കിയതായി പ്രധാനമന്ത്രി ഫയല്‍ ചെയ്തു.

മുന്‍ വര്‍ഷം 432,493 പൗണ്ടായിരുന്ന നികുതിയില്‍ 75,000 പൗണ്ട് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-20 വര്‍ഷത്തില്‍ 227,350 പൗണ്ടായിരുന്നു നികുതി. നികുതിയില്‍ ഭൂരിഭാഗവും, ഏകദേശം 359,250 പൗണ്ടും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സാണ്. ഷെയറുകള്‍ക്കും, മറ്റ് നിക്ഷേപങ്ങള്‍ക്കുമായാണ് ഇത് നല്‍കുന്നത്.

ശതകോടീശ്വരനായ പ്രധാനമന്ത്രിക്ക് ഒരു ട്രസ്റ്റില്‍ നിക്ഷേപമുണ്ട്. ഇവര്‍ 1.8 മില്ല്യണ്‍ നേട്ടമുണ്ടാക്കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം നികുതിക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഋഷി സുനാകിന്റെ വരുമാനം 2.22 മില്ല്യണ്‍ പൗണ്ടാണ്. ശമ്പളവും, മറ്റ് വരുമാനങ്ങളും കണക്കാക്കിയാല്‍ 23 ശതമാനമാണ് ടാക്‌സ് നിരക്ക്.

പ്രധാനമന്ത്രി നേരിട്ടാണ് തന്റെ നികുതി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 508,308 പൗണ്ടാണ് നികുതിയായി നല്‍കിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടില്‍ നിന്നാണ് സുനാകിന്റെ നിക്ഷേപ വരുമാനവും, ക്യാപ്പിറ്റല്‍ ഗെയിനും വരുന്നത്. മന്ത്രിയായും, പ്രധാനമന്ത്രിയായും ജോലി ചെയ്തതില്‍ നിന്നും 139,477 പൗണ്ട് ശമ്പളവും സുനാകിന് ലഭിച്ചു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions