യു.കെ.വാര്‍ത്തകള്‍

തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ 7 മണിക്കൂര്‍; എ&ഇയില്‍ കുഴഞ്ഞുവീണ് മരിച്ച് യുവതി

തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ എ&ഇയില്‍ കാത്തിരുന്ന യുവതി മരിച്ചു. തലവേദനയ്ക്കായി ഡോക്ടറെ കാണാനെത്തിയ രണ്ട് മക്കളുടെ അമ്മയായ 39-കാരിയ്ക്കാണ് നോട്ടിംഗ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ദാരുണാന്ത്യം സംഭവിച്ചത്. കട്ടിലിന് താഴെ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോഴേക്കും ഈ സ്ത്രീ മരിച്ചിരുന്നു. ജനുവരി 19-നായിരുന്നു സംഭവം. നഴ്‌സുമാര്‍ ഇവരെ മൂന്ന് തവണ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം.

എന്നാല്‍ പേര് വിളിക്കുമ്പോഴേക്കും കാത്തിരിപ്പ് ഏഴ് മണിക്കൂറോളം നീണ്ടിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെ കാത്തിരുന്ന് മടുത്ത് രോഗി മടങ്ങിപ്പോയിരിക്കുമെന്നാണ് ആശുപത്രി ജീവനക്കാര്‍ കരുതിയത്. പിന്നീട് വെയ്റ്റിംഗ് റൂമിലെ കസേരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 22-ന് മരണത്തിന് കീഴടങ്ങി.


നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് നടത്തുന്ന ആശുപത്രി ദുരന്തത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ബുദ്ധിമുട്ടേറിയ ഈ സമയത്ത് കുടുംബത്തിന് അഗാധമായ അനുശോചനങ്ങള്‍ നേരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് വരെ പ്രതികരിക്കില്ല', എന്‍യുഎച്ച് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീത്ത് ഗിര്‍ലിംഗ് പറഞ്ഞു.


ആശുപത്രിയിലെ എ&ഇ വിഭാഗത്തില്‍ കാത്തിരിപ്പ് സമയം വളരെ ദൈര്‍ഘ്യമേറിയതാണെന്ന് ശ്രോതസ്സുകള്‍ പറയുന്നു. 80 രോഗികള്‍ 14 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 25 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions